അവരെ വിടൂ: എന്റെ ജീവനെടുക്കൂ: സത്യാര്‍ഥി
Posted on: 17 Dec 2014
ന്യൂഡല്‍ഹി: ലോകം ഭീതിയോടെ കണ്ട താലിബാന്റെ ഏറ്റവും പൈശാചികമായ കൂട്ടക്കുരുതിക്കിടയിലും പാവം കുരുന്നുകള്‍ക്കായുള്ള കൈലാഷ് സത്യാര്‍ഥിയുടെ അപേക്ഷയും ആരും കേട്ടില്ല. 'താലിബാനോട് ഞാന്‍ യാചിക്കുന്നു, എന്റെ ജീവനെടുത്തോളൂ, പകരം ആ കുട്ടികളെ വിട്ടേക്കൂ-കൈലാഷ് സത്യാര്‍ഥിയുടെ വാക്കുകള്‍ക്ക് ഒരു ഫലവുമുണ്ടായില്ല. 'എന്റെ ഓര്‍മ്മയില്‍ ജീവിതത്തില്‍ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവമാണിത്. ഈ കുട്ടികളെല്ലൊം എന്റെ കുട്ടികളാണ്-സത്യാര്‍ഥി പറയുന്നു. ga