LATEST NEWS

Loading...

Custom Search
+ -
നമ്മുടെ സിനിമയിലും നാടകത്തിലും കഥാപ്രസംഗത്തിലും മിമിക്രിയിലും മാത്രമല്ല വേദിയില്‍ അവതരിപ്പിക്കുന്ന ഒട്ടുമുക്കാലും കലാരൂപങ്ങളിലും ഒരു കാലത്ത് നിറഞ്ഞ് നിന്ന കഥാപാത്രങ്ങളായിരുന്നു പട്ടാളക്കാരും അവരുടെ ഭാര്യമാരും ജോലിതേടി...
ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പോലും പ്രത്യേകിച്ച്...
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശങ്ങള്‍, പരിശോധനകള്‍ ഒക്കെയും സര്‍ക്കാര്‍ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് .ആരോഗ്യമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങളും നിയമങ്ങളും...
അന്തുക്കയുടെ കഥ മനസ്സിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന വേദനയെ അന്തുക്കയും അനുഭവിച്ചിട്ടുള്ളൂ. എന്തായിരുന്നു അന്തുക്കയുടെ പതിനേഴാം വരവ്. 'അന്തുക്കയുടെ പതിനേഴാം വരവെന്ന'...
ഗള്‍ഫ് കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ഈ വേളയില്‍ തന്നെയാണ് ഗള്‍ഫ് പ്രവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന 'പ്രവാസി വോട്ടവകാശം' നിയമമായത്. വിധി വൈപരീത്യം എന്ന് പറയട്ടെ ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗള്‍ഫ് പ്രവാസികളുടെ...
പ്രവാസ ജീവിതത്തില്‍ നിന്ന് നാട്ടിലേക്കുള്ള ഒഴിവ് കാലയാത്ര സുഖകരവും ആശ്വാസകരവുമാണ്. അങ്ങനെയുള്ള ഒരവധിക്കാലമായിരുന്നു... കുറച്ച് കാലം നിങ്ങളുമായി ചെറുകുറിപ്പുകളുമായി സംവദിക്കാന്‍ കഴിയാതിരുന്നത്... പ്രവാസികള്‍ക്ക് നാട്ടുകാഴ്ചകളൊക്കെ...
നാം മലയാളികള്‍ എവിടെ ചെന്നാലും നമ്മുടേതായ ചില അടയാളങ്ങള്‍ തേടി ചെല്ലും. മലയാളികള്‍ അധിവസിക്കുന്ന ഏത് ഭൂപ്രദേശമായാലും ആറന്മുള കണ്ണാടിയും അമ്പലപ്പുഴ പാല്‍പായസവും, കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും മലപ്പുറം കത്തിയും...
പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം...
ചര്‍ച്ചകളും വിശകലനവും കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു പ്രദേശം ഭൂമിയിില്‍ കേരളമല്ലാതെ മറ്റൊരു പ്രദേശമുണ്ടാവില്ല.കാതലായ ചര്‍ച്ചകളും പരിഹാരനിര്‍ദ്ദേശവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന സാഹചര്യത്തില്‍ നാം നമ്മുടെ സമയവും...
ഗള്‍ഫ് കുടിയേറ്റത്തിന്റെ 50-ാം വാര്‍ഷികം താണ്ടുമ്പോഴും പ്രവാസികള്‍ ഓര്‍ക്കാതെ പോകുന്ന ഒരു മുന്‍തലമുറക്കാരുണ്ട്. നമുക്ക് മുന്നില്‍ മണലും കടലും കാടും തോടും താണ്ടി പായ്കപ്പലിലും, കള്ളലോഞ്ചിലും 'അനധികൃത' കുടിയേറ്റക്കാരായി ഈ...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com