ഇരിയ ബംഗ്ലാവിനും രക്ഷയില്ല

Posted on: 07 Apr 2015കാഞ്ഞങ്ങാട്: ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ട കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കടത്തിക്കൊണ്ടുപോകുന്നു. പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ തകര്‍ന്നു മണ്ണടിഞ്ഞുതുടങ്ങിയ ഇരിയ ബംഗ്ലാവിന് നേരെയാണ് സമൂഹദ്രോഹികളുടെ ആക്രമം. ബ്രിട്ടീഷ് ഭരണത്തിന്റെയും നാടുവാഴിത്വത്തിന്റെയും ഓര്‍മകള്‍പേറുന്ന കെട്ടിടങ്ങളാണ് ഇരിയയിലെ ബംഗ്ലാവും കുതിരലായവും. ഇരുകെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കാടുമൂടിനക്കിടന്ന കെട്ടിടാവശിഷ്ടത്തിന്റെ കല്ലുകളാണ് കഴിഞ്ഞദിവസം ആരോ കടത്തിക്കൊണ്ടുപോയത്. ചുമര്‍ക്കെട്ടുകള്‍ ഇടിച്ചുതകര്‍ത്താണ് കല്ലുകള്‍ കടത്തിയത്.
സംസ്ഥാനപാതയോരത്തെ പൊന്നുംവില മതിക്കുന്ന കെട്ടിടസ്ഥലം ഇന്ന് തികച്ചും അനാഥാവസ്ഥയിലാണ്. വിദേശ ഭരണകാലത്ത് ബ്രിട്ടീഷ് അധികാരികള്‍ക്ക് കര്‍ണാടകയിലെ കുടക്, പുത്തൂര്‍ ഭാഗങ്ങളിലേയ്ക്കുള്ള യാത്രയില്‍ പ്രധാന ഇടത്താവളമായിരുന്നു ഇരിയ ബംഗ്ലാവ്. കരംപിരിക്കുന്നതിന് അന്നത്തെ നാട്ടു പട്ടേലര്‍മാരായിരുന്ന ഇരവില്‍ വാഴുന്നോര്‍, ബേളൂര്‍ പട്ടേലര്‍ എന്നിവരുമായി അധികാരികള്‍ കൂടിക്കാഴ്ചനടത്തി തീരുമാനങ്ങള്‍ എടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രാവശേഷിപ്പ് കൂടിയാണ് കെട്ടിടം മണ്ണടിയുന്നതിലൂടെ നഷ്ടപ്പെടുന്നത്.

More Citizen News - Kasargod