മറവിരോഗമായ അള്‍ഷൈമേഴ്‌സ് ബാധിച്ചു വലയുന്നവര്‍ക്ക് ആശ്വാസം പകരുന്ന പുതിയ മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകനായ ഡോക്ടര്‍ മഹാവീര്‍ ഗൊലേച്ചയാണ് ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരക വര്‍ഗ ചെടികളുടെ ഫലത്തില്‍ നിന്ന് പുതിയ മരുന്ന് കണ്ടെത്തിയത്.രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള മരുന്നുകളാണ് ഇതുവരെയും അള്‍ഷൈമേഴ്‌സിന് ഉപയോഗിച്ചിരുന്നതെന്നും അടിസ്ഥാനരോഗകാരണത്തെത്തന്നെ ചികിത്സിക്കാന്‍ പുതിയ മരുന്നായ 'നാരിങ്ഗിന്' ശേഷിയുണ്ടെന്നും ഡോക്ടര്‍ മഹാവീര്‍ അവകാശപ്പെട്ടു. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും രോഗികള്‍ക്കു മെച്ചപ്പെട്ട ജീവിതം നയിക്കാനും പുതിയമരുന്ന് സഹായിക്കുമെന്നാണ് കരുതുന്നത്.
അമേരിക്കയിലെ പ്രശസ്ത അള്‍ഷൈമേഴ്‌സ് ഡ്രഗ് ഡിസ്‌കവറി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ യങ് ഇന്‍വെസ്റ്റിഗേറ്റര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചത് ഡോക്ടര്‍ മഹാവീറിനാണ്. അന്താരാഷ്ട്ര ജേണലായ ജാപ്പനീസ് സൊസൈറ്റി ഓഫ് ഫാര്‍മകോളജി മാഗസിനിലാണ് കണ്ടുപിടിത്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകത്താകമാനം 2.43 കോടി അള്‍ഷൈമേഴ്‌സ് രോഗികളുണ്ടെന്നാണ് കണക്ക്. വര്‍ഷംതോറും 46 ലക്ഷം പേരെ രോഗം പിടികൂടുന്നുണ്ട്. 2025 ഓടെ ലോകത്തെ അള്‍ഷൈമേഴ്‌സ് രോഗബാധിതരുടെ എണ്ണം 3.4 കോടിയായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.












തലച്ചോറിനെ ബാധിക്കുന്ന മേധാക്ഷയങ്ങളില്‍ (Dementia) ഏറ്റവും സാധാരണമാണ് അല്‍ഷിമേഴ്സ്. തലച്ചോറിലെ കോശങ്ങള്‍ക്ക് ..




