നിങ്ങള്‍ തന്നിലേക്കുതന്നെ ഒതുങ്ങുന്ന, പൊതുസമൂഹവുമായുള്ള ഇടപെടലുകള്‍ പരമാവധി കുറയ്ക്കുന്ന സ്വഭാവക്കാരനാണോ? എങ്കില്‍ ശ്രദ്ധിക്കുക: വാര്‍ധക്യത്തില്‍ ഡിമെന്‍ഷ്യയും (മേധാക്ഷയം) അല്‍ഷിമേഴ്‌സും വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യമുള്ള മനസ്സ് വാര്‍ധക്യത്തിലും നിലനിര്‍ത്താന്‍ ഒരു 'നല്ല സമൂഹ ജീവി' ആകേണ്ടതുണ്ട് എന്നാണ് അമേരിക്കയില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം സൂചിപ്പിക്കുന്നത്. ദക്ഷിണ കാലിഫോര്‍ണിയയിലെ 'കൈസര്‍ പെര്‍മനന്റെ'യിലെ ഡോ. വലേറി ക്രൂക്ക്‌സും സംഘവും നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തി'ന്റെ ജൂലായ് ലക്കത്തിലാണുള്ളത്.
78 വയസ്സിന് മുകളിലുള്ള 2200 സ്ത്രീകളെ നാലുവര്‍ഷത്തോളും നിരീക്ഷിച്ച ശേഷമാണ് ഗവേഷക സംഘം നിഗമനത്തില്‍ എത്തിയത്. 'നല്ല സാമൂഹിക ബന്ധമുള്ള' വരില്‍ ഡിമെന്‍ഷ്യ ഉണ്ടാകുന്നതിനുള്ള സാധ്യത 26 ശതമാനം കണ്ട് കുറവാണെന്ന് സംഘം പറയുന്നു.
കൂടുതല്‍ കുടുംബങ്ങളുമായോ, സുഹൃത്തുക്കളുമായോ ദൈനംദിനം ബന്ധപ്പെടാന്‍ കഴിഞ്ഞവരിലാണ് 'ഡിമെന്‍ഷ്യ' അകന്ന് നിന്നത്. കുടുംബത്തിനകത്ത് മാത്രമുള്ള ബന്ധത്തെക്കാള്‍ ഫലം ചെയ്യുന്നത് സാമൂഹിക ബന്ധമാണ്. ''എത്രയധികം ആള്‍ക്കാരുമായി നിങ്ങള്‍ സംവദിക്കുന്നുവോ, അത്രത്തോളം കരുത്തുറ്റതാകും നിങ്ങളുടെ തലച്ചോര്‍''- ഡോ. ക്രൂക്ക്‌സ് പറയുന്നു. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നത് നല്ലതല്ല എന്ന അടിസ്ഥാനതത്ത്വം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഗവേഷണഫലം എന്ന് അല്‍ഷൈമേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ.വില്യം തൈസും അഭിപ്രായപ്പെടുന്നു.
സാമൂഹിക ബന്ധം എങ്ങനെയാണ് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുന്നത് എന്ന് സംബന്ധിച്ച വ്യക്തിക്ക് കൂടുതല്‍ ഗവേഷണങ്ങള്‍ ഇനിയും ആവശ്യമാണ്. പക്ഷേ, ഒന്നുറപ്പിക്കാം; പുതിയൊരാള്‍കൂടി നിങ്ങളുടെ സൗഹൃദ വലയത്തിലേക്ക് വരുമ്പോള്‍ 'ഡിമെന്‍ഷ്യ' സാധ്യത നിങ്ങളില്‍ നിന്ന് അല്പം കൂടി പിന്നോട്ട് പോവുകയാണ്.
ജി.കെ.












തലച്ചോറിനെ ബാധിക്കുന്ന മേധാക്ഷയങ്ങളില്‍ (Dementia) ഏറ്റവും സാധാരണമാണ് അല്‍ഷിമേഴ്സ്. തലച്ചോറിലെ കോശങ്ങള്‍ക്ക് ..



