പ്രൊഫ. എം. ബാലസുബ്രഹ്മണ്യം സംഗീത കോളേജ് സ്‌പെഷല്‍ ഓഫീസര്‍

Posted on: 25 Apr 2015കൊച്ചി: തൃശ്ശൂര്‍ ഗവണ്‍മെന്റ് എസ്ആര്‍വി മ്യൂസിക് സ്‌കൂളിനെ കോളേജായി ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാനായി മൃദംഗ വിദ്വാനും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്ട്‌സ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ പ്രൊഫ. എം. ബാലസുബ്രഹ്മണ്യത്തെ സ്‌പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചു. പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജ് പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

More Citizen News - Ernakulam