ആയിരം പൂവന്‍;ഉയരം ഏഴടി

Posted on: 22 Mar 2015

രാജേഷ് കാരാപ്പള്ളില്‍വാഴകള്‍ക്കിടയിലെ കൗതുക ഇനമാണ് ആയിരം പൂവന്‍. ആയിരത്തോളം കായ്കള്‍ കാണുന്ന അപൂര്‍വ ഇനത്തിന്റെ കുലയ്ക്കുതന്നെ ഏഴടി നീളമുണ്ട്. പെരുംപടല, ആയിരം കാച്ചി എന്നിങ്ങനെയൊക്കെ വിളിപ്പേരുള്ള ഈ അദ്ഭുത ഇനം കൃഷിചെയ്യുകയാണ് പാലക്കാട്, കരിമ്പുഴയിലെ അരവിന്ദ്. ജൈവകര്‍ഷകനായ ഇദ്ദേഹം നൂറിലധികം വാഴയിനങ്ങള്‍ കൃഷി ചെയ്തുവരുന്നു.

ആഘോഷ പന്തലുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായാണ് പ്രധാനമായും ആയിരം പൂവന്റെ കൃഷി. അരമീറ്റര്‍ താഴ്ചയുള്ള തടമെടുത്ത് ചാണകപ്പൊടി ചേര്‍ത്താണ് വാഴവിത്തുകള്‍ നടുന്നത്. ഇടയ്ക് ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കും. വാഴ കുലയ്ക്കാന്‍ എട്ടുമാസമെടുക്കും. മൂന്നുമാസത്തിനുള്ളില്‍ ആദ്യപടല വിളഞ്ഞു പഴുത്തു തുടങ്ങും. ഈ സമയത്തും പുതിയ പടലകള്‍ വിരിഞ്ഞുകൊണ്ടേയിരിക്കും.
ആദ്യത്തെ കുറെ പടലയിലെ കായ്കള്‍ ഉപയോഗയോഗ്യമാണ്. മധുരവും നേരിയ പുളിയും കലര്‍ന്നതാണ് രുചി. അവസാന പടലകളിലെ കായ്കള്‍ ചെറുതായതിനാല്‍ പലരും കറിവെക്കാനെടുക്കാറുണ്ട്. അന്യം നിന്നു പോകുന്ന ആയിരം പൂവന്‍വാഴയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അരവിന്ദുമായി ബന്ധപ്പെടാം. ഫോണ്‍ 9947091208.Stories in this Section