
വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മയും ദാഹശമനവും നല്കുന്ന ഒരു ഫലമാണ് തണ്ണിമത്തന്.ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് തണ്ണിമത്തന് കൃഷിക്ക് ഏറ്റവും നല്ല സമയം.
തണ്ണിമത്തനിലെ പ്രധാന ഇനങ്ങള്‍ ഷുഗര്‍ ബേബി,അര്‍ക്ക ജ്യോതി,അര്‍ക്ക മനിക്ക് ,അമൃത് എന്നിവയാണ്.
ഒരു ഏക്കര്‍ കൃഷിക്ക് 500 ഗ്രാം വിത്ത് വേണം .കൃഷിസ്ഥലം നന്നായി കിളച്ച് 60 സെ.മീ വ്യാസത്തിലും 30-45 സെ .മീ താഴ്ചയിലും മൂന്ന് മീറ്റര്‍ അകലത്തില്‍ തടമെടുക്കുക..അടിവളമായി തടമൊന്നിന് 10 കിലോഗ്രാം ചാണകപ്പൊടിയും 1 കിലോഗ്രാം വേപ്പിന് പിണ്ണാക്കും,മേല്‍ മണ്ണും ചേര്‍ത്ത് ഒരു തടത്തില്‍ 5 വീതും വിത്ത് ഇടാം.
വിത്തുകള്‍ മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ പിഴുത് മാറ്റാവുന്നതാണ്. തുടര്‍ന്ന് വള്ളി വീശുമ്പോളും , പൂവിടുന്ന സമയത്തും പച്ച ചാണകം ,കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ച് കൊടുക്കുന്നത് കൂടുതല്‍ പൂക്കളും ,കായ്കളും ഉണ്ടാകാന്‍ ഉപകരിക്കും .
മഴയില്ലെങ്കില്‍ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കുക. പൂവിടാന്‍ തുടങ്ങുമ്പോള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കേണ്ടതാണ്. കായ്കള്‍ മൂപ്പെത്തുമ്പോല്‍ നന നിയന്ത്രിക്കേണ്ടതാണ്.വെള്ളരി വര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന ചിലയിനം വണ്ടുകള്‍ തണ്ണിമത്തന് കായ്കളെ ആക്രമിക്കുനതായി കണ്ടുവരുന്നുണ്ട്.
ജൈവരീതിയില്‍ കെണികളൊരുക്കി ഇവയെ നശിപ്പിക്കാം .കായ ചീയല്‍ രോഗത്തിനെതിരെ സുഡോമോണാസ് സ്പ്രേ ചെയ്യാം.നല്ലതുപോലെ വിളഞ്ഞ കായ്കള്‍ മാത്രം പറിച്ചെടുക്കുക.വിളഞ്ഞ കായ്കളുടെ മുകളിലും താഴെയും നേരിയ വെള്ളയോ മഞ്ഞയോ നിറം കാണുവാന്‍ കഴിയും.നന്നായി പരിപാലിച്ചാല്‍ ചെടിയില്‍നിന്നും വര്‍ഷം മുഴുവന്‍ ആദായമെടുക്കാന്‍ സാധിക്കും.