മധുരമൂറും ചെമ്പടാക്ക്‌

Posted on: 15 Dec 2014

രാജേഷ് കാരാപ്പള്ളില്‍നമ്മുടെ പ്‌ളാവിന്റെയും ആഞ്ഞിലിയുടെയും ബന്ധുവായ പുതിയ സസ്യം മലേഷ്യയില്‍ നിന്നെത്തി കേരളത്തില്‍ വളര്‍ന്നുതുടങ്ങി'ചെമ്പടാക്ക്'.

ഇരുപത് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് ധാരാളം ശാഖകള്‍ ഉണ്ടാകും. കടുപ്പമുള്ളതടി, സസ്യഭാഗങ്ങളില്‍ കറ എന്നിവയും പ്രത്യേകതയാണ്.
'ആള്‍ട്ടോ കാര്‍പ്പസ് ഇന്‍റ്റീജര്‍' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചെമ്പടാക്കില്‍ ചക്കകള്‍ ഉണ്ടാകുന്നത് ശിഖരങ്ങളിലാണ്. ചെറുചക്കകള്‍ പഴുക്കുമ്പോള്‍ പുറംതൊലി കൈകൊണ്ട് നീക്കാമെന്നത് അപൂര്‍വതയാണ്. ചുളകള്‍ക്ക് മാധുര്യവും സുഗന്ധവുമുണ്ട്.

ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളിലും 'ചെമ്പടാക്ക്' വളരുന്നുണ്ട്. നാട്ടില്‍ വെയില്‍ കുറഞ്ഞ സ്ഥലങ്ങളാണ് തൈകള്‍ നടാന്‍ യോഗ്യം. വെള്ളക്കെട്ട് കൃഷിക്ക് അനുയോജ്യമല്ലെങ്കിലും വേനല്‍ക്കാലത്ത് ജലസേചനം ഉറപ്പാക്കണം. വിത്തുകള്‍ മുളപ്പിച്ച തൈകള്‍ വളര്‍ന്ന് കായ്ക്കാന്‍ ഏഴ് വര്‍ഷമെടുക്കും. ചെമ്പടാക്ക് പഴങ്ങളില്‍നിന്ന് ഭക്ഷ്യവസ്തുക്കളും നിര്‍മിക്കാം. കേരളത്തിലെ പഴവര്‍ഗ കര്‍ഷകരുടെ തോട്ടങ്ങളില്‍ ചെമ്പടാക്ക് കാണാം.


Stories in this Section