മാധുര്യം നിറയും ചാമ്പ

Posted on: 18 May 2014

രാജേഷ് കാരാപ്പള്ളില്‍വേനല്‍ക്കാലമെത്തി, പഴക്കാലവും. നമ്മുടെ തൊടികളില്‍ നിറയെ കായ്കളുമായി നിന്നിരുന്ന നാടന്‍ ചാമ്പകള്‍ പലതും പുളിയുടെ പേരുപറഞ്ഞ് പലരും വെട്ടിമാറ്റിക്കഴിഞ്ഞു. മാധുര്യം നിറഞ്ഞ ചുവപ്പന്‍ പഴങ്ങള്‍ ഉണ്ടാകുന്ന ഇന്‍ഡൊനീഷ്യന്‍ ചാമ്പയിനം നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിവരുന്നു.

വിത്തുകള്‍ ഇല്ലാത്ത ഉള്‍ക്കാമ്പാണ് ഇവയ്ക്കുള്ളത്. തടികളില്‍ ചാമ്പങ്ങകള്‍ തൂങ്ങിക്കിടക്കും. ഒറ്റയ്ക്കും കൂട്ടമായും കായ്കള്‍ ഉണ്ടാകും. നാട്ടിലെ കാലാവസ്ഥയില്‍ സമൃദ്ധമായി കായ് പിടിക്കാന്‍ ജൈവവളം ക്രമമായി ചേര്‍ത്താല്‍ മതി. ജലസേചനവുമാകാം. രോഗകീടങ്ങള്‍ പൊതുവേ കുറവാണിവയ്ക്ക്. ചെറുകമ്പുകളില്‍ ചാണകപ്പൊടി, മണല്‍, ചകിരി എന്നിവ ചേര്‍ത്ത മിശ്രിതം പതിവെച്ച് വേരുപിടിപ്പിച്ചെടുത്ത തൈകളാണ് നടീല്‍വസ്തു. സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് കൃഷിക്ക് യോജ്യം.

ധാരാളം ശിഖരങ്ങള്‍ വളര്‍ന്ന് പന്തലിക്കുന്ന പ്രകൃതമുള്ളതിനാല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടണം. തൈകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കായ്പിടിച്ച് തുടങ്ങും. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ പഴങ്ങള്‍ ലഭിക്കും


Stories in this Section