പച്ചക്കറിയുടെ രോഗങ്ങളെ അകറ്റാന്‍ ജൈവനിയന്ത്രണം
Posted on: 04 May 2014
പച്ചക്കറി വിളകളെ ബാധിക്കുന്ന ഇലപ്പുള്ളി, മെസൈക്, വാട്ടം തുടങ്ങിയ രോഗങ്ങളെ അകറ്റാനുള്ള ജൈവ നിയന്ത്രണമാര്‍ഗങ്ങള്‍ക്ക് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല രൂപം നല്കി.
100 ലിറ്റര്‍ വെള്ളത്തില്‍ 10 ലിറ്റര്‍ ഗോമൂത്രം ലയിപ്പിച്ച് വിളകളില്‍ 10 ദിവസം ഇടവിട്ട് മൂന്നുതവണ തളിക്കുകയാണ് ഒരു മാര്‍ഗം. അര ലിറ്റര്‍ വീതം ഗോമൂത്രവും നന്നായി പുളിച്ച മോരും ഒമ്പത് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുക, പച്ചക്കറി വിത്തോ തൈകളുടെ വേരോ, നടും മുമ്പ് ഗോമൂത്രവും വെള്ളവും 1:2 എന്ന അനുപാതത്തില്‍ കലക്കിയുണ്ടാക്കിയതില്‍ അരമണിക്കൂര്‍ മുക്കിവെക്കുക, അടിവളമായി ഏക്കറിന് 40 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക, പറിച്ചു നടേണ്ട തൈകളെ നനയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ 10 ശതമാനം വീര്യമുള്ള ഗോമൂത്രലായിനി ചേര്‍ക്കുക എന്നിവയാണ് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്ന മറ്റു മാര്‍ഗങ്ങള്‍.
ഇവയൊക്കെ രോഗപ്രതിരോധ മാര്‍ഗങ്ങളെന്ന നിലയിലായിരിക്കും കൂടുതല്‍ ഫലവത്താകുക.
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍