പച്ചക്കറിത്തോട്ടത്തിലെ ചിലന്തിശല്യം നിയന്ത്രിക്കാം

Posted on: 17 Feb 2014


പച്ചക്കറിത്തോട്ടത്തില്‍ പലതരം ചിലന്തികള്‍ ശല്യമുണ്ടാക്കാറുണ്ട്. ഇതിനാല്‍ പരിചരണവും വിളവെടുപ്പും ബുദ്ധിമുട്ടാകും. ഇതിനെ വൈജരീതിയില്‍ നിയന്ത്രിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.

Q പശുവിന്റെ മൂത്രവും പാലും തൈരും നെയ്യും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന 'പഞ്ചഗവ്യം' ചെടികളില്‍ തളിക്കുക.
Q ചെടികള്‍ക്കിടയില്‍ കരിയില കൂട്ടി തീയിടുക. ഇതിന്റെ പുക ചിലന്തികളെയകറ്റും.
Q വിനാഗിരിയും വെള്ളവും തുല്യയളവില്‍ കലര്‍ത്തി ചെടികളില്‍ തളിക്കുക.
Q യൂക്കാലിപ്റ്റസ് തൈലം, പെപ്പര്‍മിന്റ് തൈലം, വേപ്പെണ്ണ എന്നിവയിലൊന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇറ്റിച്ച് ഇളക്കി ചെടികളില്‍ തളിക്കുക.
Q മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് കുഴമ്പുപരുവമാക്കി ചിലന്തിശല്യമുള്ള സസ്യഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക.
Q പുകയിലച്ചാറ് സോപ്പുലായനിയില്‍ കലര്‍ത്തി തളിക്കുക.
Q തോട്ടത്തില്‍ അങ്ങിങ്ങ് നാരങ്ങ, ഓറഞ്ച് എന്നിവയുടെ തോല്‍ പൊളിച്ച് വിതറുക.

സുരേഷ് മുതുകുളം


Stories in this Section