ഒച്ചിന് പരിസ്ഥിതി സൗഹൃദ നിയന്ത്രണം
Posted on: 17 Nov 2013
കേരളത്തില്‍ കൃഷിക്കും വീട്ടുവളപ്പുകള്‍ക്കും ശല്യമായി മാറിയ ആഫ്രിക്കന്‍ ഒച്ചിനെ പരിസ്ഥിതിസൗഹൃദപരമായി നിയന്ത്രിക്കാം
പീച്ചിയിലെ വനഗവേഷണകേന്ദ്രമാണ് ഇതിനുള്ള മിശ്രിതം വികസിപ്പിച്ചത്. അമ്പതോളം വിളകളെ ഈ ഒച്ച് ബാധിക്കുന്നുണ്ടെന്ന് കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഒച്ച് നശീകരണ മിശ്രിതമുണ്ടാക്കാന്‍ 25 ഗ്രാം പുകയില ഒന്നരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചോ ഒരു രാത്രി ഇട്ടുവെച്ചോ സത്തെടുക്കുക. 60 ഗ്രാം തുരിശ് ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതുമായി പുകയില സത്ത് കലര്‍ത്തണം. ഇത് ഒച്ചുകള്‍ക്ക് മീതെ തളിച്ചാല്‍ അവ ചത്തൊടുങ്ങും. ഒച്ചിന് മുട്ടയിട്ടുപെരുകാന്‍ പറ്റിയ ദ്രവിക്കുന്ന മാലിന്യങ്ങളും മറ്റും മാറ്റി ചുറ്റുപാടും ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വനഗവേഷണകേന്ദ്രം. ഫോണ്‍: 0487-2690100.
ജി.എസ്.ഉണ്ണികൃഷ്ണന്‍നായര്‍