ഔഷധ ഗുണമുള്ള മുള്ളന്‍ചക്ക

Posted on: 29 Jul 2013


കേരളത്തില്‍ പരക്കെ കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വവുമായ 'മുള്ളന്‍ചക്ക' എന്ന 'മുള്ളാത്ത' തിരിച്ചുവരവിന്റെ പാതയിലാണ്. കായ്കളിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്ന 'അസറ്റോജനിനസ്' എന്ന ഘടകം അര്‍ബുദത്തെ നിയന്ത്രിക്കുമെന്ന കണ്ടുപിടിത്തം മുള്ളന്‍ചക്കയെ പ്രശസ്തമാക്കിക്കഴിഞ്ഞു.

ചെറുവൃക്ഷമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും തിളങ്ങുന്ന പച്ചനിറമുള്ളവയുമാണ്. 'അനോന മ്യൂരിക്കേറ്റ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' എന്നാണ്.

അര്‍ബുദരോഗികള്‍ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇല ഉപയോഗിച്ച് നിര്‍മിക്കുന്ന കഷായം വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേനലാണ് മുള്ളന്‍ചക്കയുടെ പ്രധാന പഴക്കാലം. ചെറുശാഖകളില്‍ ഉണ്ടാകുന്ന കായ്കള്‍ വലുതും പുറത്ത് മുള്ളുനിറഞ്ഞതുമാണ്. പാകമാകുമ്പോള്‍ ഇവ മഞ്ഞനിറമാകും. കൈതച്ചക്കയുടെ രുചിയുമായി സാമ്യമുള്ളതാണ് ഇവയുടെ പള്‍പ്പിന്റെ സ്വാദ്. പഴക്കാമ്പില്‍ ജീവകങ്ങളായ സി, ബി-1, ബി-2, നാരുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ സമൃദ്ധമായി ഉണ്ട്.

മുള്ളാത്തയുടെ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍ത്ത തൈകള്‍ കൂടകളില്‍ മാറ്റിനട്ട് വളര്‍ന്നശേഷം തോട്ടത്തില്‍ കൃഷിചെയ്യാം.
നേരിയ ജലാംശമുള്ള വളക്കൂറ് നിറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് യോജ്യം. പരിചരണം കൂടാതെതന്നെ മുള്ളാത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് ഫലം തന്നുതുടങ്ങും.

രാജേഷ് കാരപ്പള്ളില്‍


Stories in this Section