മേമി സപ്പോട്ട കേരളത്തിലുമെത്തി

Posted on: 14 Jul 2013


സപ്പോട്ട വര്‍ഗത്തിലെ വലിയ ഇനമായ മേമി സപ്പോട്ടയും കേരളത്തിലെത്തി. കര്‍ണാടകയിലെ ഫലത്തോട്ടത്തില്‍ കായ്ഫലം തന്നുതുടങ്ങിയ 'മേമി സപ്പോട്ട' അറുപതടിയിലേറെ ഉയരത്തില്‍ ശാഖകളോടെ വളരുന്നു. ഇലകള്‍ വലുതാണ്. ശാഖകളില്‍ പറ്റിപ്പിടിച്ച രൂപത്തില്‍ വളരുന്ന കായകള്‍ക്ക് പൊതിച്ചതേങ്ങയുടെ വലിപ്പമുണ്ട്.

വേനലിലാണ് പഴക്കാലം. കായകള്‍ക്കുള്ളില്‍ കാണുന്ന ഇളം ചുവപ്പുനിറമുള്ള കഴമ്പിന് മാധുര്യമേറും. ഒപ്പം കറുത്ത വലിയ വിത്തുമുണ്ടാകും. വലിയ മരമായി വളരുന്ന സ്വഭാവമുള്ളതിനാല്‍ ചെറിയതോട്ടങ്ങള്‍ക്ക് ഇത് അനുയോജ്യമല്ല. വിത്തുകളില്‍നിന്ന് വളര്‍ത്തുന്ന തൈകള്‍ വളര്‍ന്ന് കായകള്‍ ഉണ്ടാകാന്‍ പത്തുവര്‍ഷമെടുക്കുമെന്ന ന്യൂനതയുമുണ്ട്. സപ്പോട്ട വളരുന്ന എല്ലാസ്ഥലങ്ങളിലും ഫലംതരാന്‍ കഴിയുന്ന മേമി സപ്പോട്ട കേരളത്തിലെ പഴത്തോട്ടങ്ങളിലും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്.


രാജേഷ് കാരാപ്പള്ളില്‍

rajeshkarapalli@yahoo.com


Stories in this Section