തേങ്ങാച്ചക്ക

Posted on: 27 Jan 2013
കണ്ടാല്‍ ചെറിയ തേങ്ങയുടെ രൂപം, പേര് തേങ്ങാച്ചക്ക. ഇതിന് ഉണ്ടച്ചക്ക, മണിയന്‍ ചക്ക, താമരച്ചക്ക, മുട്ടച്ചക്ക എന്നെല്ലാം പേരുണ്ട്.

തേങ്ങാച്ചക്ക സാധാരണ ചക്കപോലെ തന്നെ കറിവെക്കാന്‍ നല്ലതാണ്. ഇതിന്റെ പ്ലാവിനും നമ്മുടെ പ്ലാവിന്റെ സാദൃശ്യമാണ്. എന്നാല്‍ ഇലകള്‍ക്ക് ചെറിയ വ്യത്യാസമുണ്ട്.

ചുളയ്ക്ക് പഴുത്താല്‍ നല്ല മധുരമാണ്. ചക്കക്കുരുവിന് നല്ല സ്വാദും. തേങ്ങാച്ചക്ക ആര്‍ട്ടോ കാര്‍പ്പസ് വിഭാഗമാണ്. എടക്കാട്ടുവയല്‍ എറണാകുളം, മുരിയാട്, മലയാറ്റൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ ചക്ക ഏറെയുണ്ട്. കേരളത്തില്‍ മറ്റു പലയിടങ്ങളിലും തേങ്ങാച്ചക്ക കണ്ടുവരുന്നുണ്ട്. ഒരു പ്ലാവില്‍ 300 മുതല്‍ 600വരെ ചക്കകള്‍ ഉണ്ടാവും. ഇവ പ്ലാവിന്റെ ചുവടുമുതല്‍ ശിഖരം വരെ നിറച്ചുണ്ടാവും.Stories in this Section