വാഴപ്പഴം ഉണക്കി സൂക്ഷിക്കാം

Posted on: 22 Dec 2012


വാഴപ്പഴം സാധാരണ 6-7 ദിവസത്തിനുള്ളില്‍ അഴുകുകയാണ് പതിവ്. എന്നാല്‍ തിരുച്ചിറപ്പള്ളിയിലെ 'നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന'യുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഴപ്പഴം ഉണക്കി 3-4 മാസം വരെ സൂക്ഷിക്കാം.

ഉണക്ക വാഴപ്പഴത്തിന് 'ബനാനാ ഫിഗ്' എന്നാണ് റിസര്‍ച്ച് സെന്റര്‍ പേര് നല്‍കിയിട്ടുള്ളത്. നല്ല മധുരമുള്ള ഈ ഉത്പന്നത്തെ ഈര്‍പ്പമേല്‍ക്കാത്തവിധത്തില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിക്കാം. തമിഴ്‌നാട്ടിലും ഗുജറാത്തിലുമായി 35 സംരംഭകര്‍ സെന്ററിന്റെ സാങ്കേതികവിദ്യയനുസരിച്ച് ബനാനാ ഫിഗുണ്ടാക്കി വില്പന നടത്തുന്നുണ്ട്. വിപണിയില്‍ കിലോഗ്രാമിന് 160 രൂപവരെ ഇതിന് വിലകിട്ടുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ആര്‍.സി.ബി. യുമായി 0431 2618104, 2618106 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍


Stories in this Section