മായാത്ത മധുരവുമായി ലോങ്ങന്‍

Posted on: 14 Oct 2012

രാജേഷ് കാരാപ്പള്ളില്‍
മഞ്ഞും മലയും സമന്വയിക്കുന്ന മലയോരങ്ങളില്‍ വളരുന്ന ഫലവര്‍ഗ സസ്യമാണ് 'ലോങ്ങന്‍'. മലയടിവാരങ്ങളിലും ഇവ വളര്‍ത്താം. നാല്പതടിയോളം ഉയരത്തില്‍ ശാഖോപശാഖകളോടെ പടര്‍ന്നു പന്തലിച്ചുവളരുന്ന സ്വഭാവം. ചെറിയ ഇലകളാണ് ഉണ്ടാവുക. തളിരിലകള്‍ക്ക് മങ്ങിയ പച്ചനിറം. വര്‍ഷത്തില്‍ ഒന്നിലേറെ പ്രാവശ്യം പൂത്തു കായ്പിടിക്കുന്ന സ്വഭാവവുമുണ്ട്. ശാഖാഗ്രങ്ങളില്‍ ചെറുപൂക്കള്‍ കുലകളായി ഉണ്ടാകുന്നു.

മുന്തിരിക്കുലകള്‍ പോലെ ചെറുകായ്കള്‍ പൂവിരിഞ്ഞശേഷം ചെടിയിലാകെ കാണാം. പാകമായ കായ്കള്‍ മഞ്ഞനിറമാകുമ്പോള്‍ ശേഖരിക്കാം. ഇവയുടെ തൊലിനീക്കി മാധുര്യമുള്ള പള്‍പ്പ് കഴിക്കാം. ധാരാളംപോഷകങ്ങളും പഴത്തിലുണ്ട്. പഴങ്ങളില്‍നിന്നു ലഭിക്കുന്ന ചെറുവിത്തുകള്‍ കൂടകളില്‍ പാകി കിളിര്‍പ്പിക്കുന്ന തൈകള്‍ നടാം. മലയോര പ്രദേശങ്ങളാണ് ലോങ്ങന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ അനുയോജ്യമായത്. മഴക്കാലാരംഭത്തില്‍ ജൈവവളങ്ങള്‍ ചേര്‍ക്കാം. വേനല്‍ക്കാലത്ത് ചെറുതൈകള്‍ക്ക് പരിമിതമായ ജലസേചനവും ആകാം. ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ പരിചരണം കാര്യമായി ആവശ്യമില്ല. ലോങ്ങന്‍ വൃക്ഷം ഫലംതരാന്‍ അഞ്ചുവര്‍ഷം കഴിയണം. തണല്‍ നല്കുന്ന ഈ നിത്യഹരിത സസ്യം പാതയോരങ്ങളില്‍ വളര്‍ത്താനും യോജിച്ചതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.

rajeshkarapalli@yahoo.com


Stories in this Section