ആഫ്രിക്കന്‍ പിയര്‍

Posted on: 02 Sep 2012ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, അംഗോള തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്ന ഫലവര്‍ഗവൃക്ഷമാണ് 'സഫാവു'. നാല്പതു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഈ നിത്യഹരിത വൃക്ഷങ്ങളുടെ പൂക്കാലം ജനവരി മുതല്‍ ഏപ്രില്‍വരെയാണ്. മെയ് മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

നാട്ടില്‍ക്കാണുന്ന വഴുതനങ്ങയുടെ രൂപമുള്ള കായ്കള്‍ക്ക് ഇളംനീല നിറമാണ്. പാകമായ കായ്കള്‍ നേരിട്ടോ പാകം ചെയ്‌തോ കഴിക്കാം. 'ആഫ്രിക്കന്‍ പിയര്‍' എന്നും പേരുള്ള 'സഫാവു'വിന്റെ ശാസ്ത്രനാമം 'ഡാക്രൈയോഡെസ് എഡുലിസ്' എന്നാണ്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ നന്നായി വളരുകയും കായ്ഫലം തരാനും സാധ്യതയുള്ള 'സഫാവു' ഇനിയും നാട്ടില്‍ പ്രചാരത്തിലായിട്ടില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: rajeshkarapalli@yahoo.com.


Stories in this Section