അമൃതഫലം നോനി

Posted on: 26 Apr 2012


കടലോരങ്ങളില്‍ സ്വാഭാവികമായി വളരുന്ന ഔഷധ സസ്യമാണ് 'നോനി'. ഇവയുടെ കായ്കളില്‍ ഒളിഞ്ഞിരിക്കുന്ന ഔഷധഗുണം ശാസ്ത്രലോകം കണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല. സര്‍വരോഗസംഹാരിയായി അറിയപ്പെടുന്ന നോനിച്ചെടി ഇരുപതടിയോളം ഉയരത്തില്‍ ശാഖകളോടെ വളരുന്നു.'റൂബിയേസിയ' സസ്യകുടുംബത്തില്‍പ്പെടുന്ന ഇവയുടെ ഇലകള്‍ ഏകപത്രമായി കാണുന്നു.

സീതപ്പഴം പോലെ ചെറിയ കായ്കളാണുണ്ടാവുക. കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞനിറം പ്രാപിക്കും. കയ്പ്പും ചവര്‍പ്പും കലര്‍ന്ന പഴങ്ങള്‍ നേരിട്ടുകഴിക്കാനാവില്ല. ശുദ്ധീകരിച്ച പഴസത്താണ് ഭക്ഷ്യയോഗ്യം. ബ്രോമിലിന്‍, ഹെനിന്‍കെ, സിറോനിന്‍, ബീറ്റാകരോട്ടിന്‍, ബീറ്റാ സിറ്റോസ്റ്റീറോള്‍, ജീവകം സി തുടങ്ങിയ പോഷകങ്ങള്‍ സത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നോനിച്ചെടിയെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ നടന്നു വരുന്നു. പഴസത്ത് മനുഷ്യശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുമെന്നും പലമാരകരോഗങ്ങളെയും പ്രതിരോധിക്കുമെന്നും കരുതുന്നു. വീട്ടുവളപ്പുകളിലും നോനിച്ചെടി ഒരു കൗതുകത്തിന് വളര്‍ത്താം. പക്ഷെ പഴങ്ങള്‍ നേരിട്ട് ഭക്ഷ്യയോഗ്യമല്ല എന്നത് ശ്രദ്ധിക്കണം.

രാജേഷ് കാരാപ്പള്ളിStories in this Section