അടുക്കളത്തോട്ടത്തിലെ ഒടിച്ചുകുത്തി നാരകം

Posted on: 20 Feb 2012വീട്ടില്‍ അതിഥികള്‍ എത്തുമ്പോള്‍ തൊടിയില്‍ നിന്നു ശേഖരിച്ച 'ഒടിച്ചുകുത്തി' നാരങ്ങാ പിഴിഞ്ഞ് 'ഫാംഫ്രഷ്' ശീതളപാനീയം നല്‍കിയാല്‍ വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ഒരുപോലെ സന്തോഷകരമായിരിക്കും. കേരളത്തിലെ വീട്ടുവളപ്പുകളില്‍ മുമ്പ് പരക്കെ വളര്‍ന്നിരുന്ന ഒടിച്ചുകുത്തി നാരകങ്ങള്‍ അന്യമായിക്കഴിഞ്ഞു. കുട നിവര്‍ത്തിയതുപോലെ നിറയെ ശാഖകളുമായി വളരുന്ന നിത്യഹരിതസസ്യമായ ഇവയില്‍ ചെറിയ മുളകളുണ്ടാകും. 'റൂട്ടേസിയ' സസ്യകുടുംബാംഗമായ ഈ ചെറുചെടിയുടെ കമ്പുകള്‍ മുറിച്ച് മണ്ണില്‍ കുത്തിയാല്‍ വേരുകള്‍ പിടിച്ച് പുതിയ സസ്യമായി വളര്‍ന്നു കൊള്ളും.

ചെറിയ കായ്കള്‍ ഒറ്റയ്ക്കും, കൂട്ടമായും കാണാറുണ്ട്. ഇരുമ്പ്, അന്നജം, മാംസ്യം, ജീവകങ്ങള്‍ എന്നിവ കൂടിയ അളവില്‍ നാരങ്ങാനീരില്‍ അടങ്ങിയിട്ടുണ്ട്. തേന്‍, ഇഞ്ചിനീര്, എന്നിവ ചേര്‍ത്ത് ശീതളപാനീയം തയ്യാറാക്കി തണുപ്പിച്ച് കുടിച്ചാല്‍ ക്ഷീണമകന്ന് ഉന്‍മേഷം ലഭിക്കും. ഭക്ഷണം അമിതമായി കഴിച്ചുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ക്ക് ഒടിച്ചുകുത്തി നാരങ്ങാനീര് മരുന്നായി ഉപയോഗിക്കാം. ഒടിച്ചുകുത്തി നാരങ്ങ അച്ചാറിടാനും യോഗ്യമാണ്. കാര്യമായി പരിചരണം ആവശ്യമില്ലാത്ത ഇവയില്‍ സീസണില്ലാതെ കായ്കളുണ്ടാകും. മട്ടുപ്പാവിലും, വലിയചെടിച്ചട്ടികളിലും ഒടിച്ചുകുത്തി നാരകം വളര്‍ത്താം.

രാജേഷ് കാരാപ്പള്ളില്‍

rajeshkarappalli@yahoo.com
ഫോണ്‍ - 9495234232


Stories in this Section