രുചിക്കും ദഹനത്തിനും കുക്വാറ്റ്‌

Posted on: 28 Jan 2012


തായ്‌ലാന്റില്‍ നിന്നു കേരളത്തിലെത്തിയ ചെറുപഴവര്‍ഗ്ഗച്ചെടിയാണ് കുക്വാറ്റ്. മനോഹരമായ ഇലകളും കായ്കളുമുള്ള ഇവ ഈജിപ്ത്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും കാണുന്നു. കായ്കള്‍ക്ക് മധുരവും, എരിവും, പുളിയും കലര്‍ന്ന രുചിയാണ്. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന ഇവ ഭക്ഷണശേഷം കഴിച്ചാല്‍ വായ് ശുചിയായി ദഹനം സുഗമമാകും. 'ഫോര്‍ച്ചു നെല്ലാ മാര്‍ഗരീത' എന്ന ശാസ്ത്രനാമമുള്ള കുക്വാറ്റ് നാരകവര്‍ഗ്ഗത്തില്‍പ്പെടുന്നു.

ഭാഗിക തണലില്‍ വളരുന്ന ഇവ നട്ടുവളര്‍ത്താന്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കണം ഒട്ടുതൈകള്‍ നടുകയാണ് അഭികാമ്യം. ദിവസേന നന നല്‍കുന്നതും നല്ലതാണ്. വലിയ ചെടിച്ചട്ടികളില്‍ മേല്‍മണ്ണ്, മണല്‍, ജൈവവളം എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ചും തൈകള്‍ നടാം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ കായ്പിടിച്ചുതുടങ്ങും. പഴവര്‍ഗ്ഗസ്‌നേഹികളായ വിദേശമലയാളികള്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇവ കൃഷി ചെയ്തു വരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9495234232

രാജേഷ് കാരാപ്പള്ളില്‍Stories in this Section