
വേനല്‍ക്കാലത്ത് ശരീരത്തിനും, വീടിനും കുളിര്‍മയേകാന്‍ പാഷന് ഫ്രൂട്ട് വള്ളികള്‍ കൊണ്ട് വീടിനു മുകളിലൊരു പന്തല്‍ തീര്‍ക്കുന്നത് നന്നായിരിക്കും. എളുപ്പം വളരുന്ന പാഷന്‍ഫ്രൂട്ട് ചെടി നട്ടുവളര്‍ത്താന്‍ വളരെയെളുപ്പമാണ്. വീടിനു മുകളില്‍ വലിയചെടിച്ചട്ടികള് എത്തിച്ച് ഓട്ടിന്മുറികള് ചെടിച്ചട്ടിക്കടിയില്‍ നിരത്തി മുകളില്‍ തൊണ്ടടുക്കി ജൈവ വളങ്ങള്‍ ചേര്‍ത്ത മണ്ണുനിറച്ച് പാഷന് ഫ്രൂട്ട് തൈകള്‍ നടാം.
വളര്‍ന്ന് പടരുന്നതനുസരിച്ച് സ്ഥിരമായി നിര്‍മ്മിച്ചതോ കയര്‍ പന്തലിലോ കയറ്റി വിടണം. ദിവസേന ജലസേചനം നല്‍കണം. വള്ളിത്തലപ്പുകള്‍ മുറിച്ചുകൊടുത്താല്‍ കൂടുതല്‍ പടര്‍ന്നു വളരുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പാഷന് ഫ്രൂട്ടിലാകെ പൂ

ക്കളും കായ്കളും കൊണ്ട് നിറയും. ഇവയുടെ മഞ്ഞ, പിങ്ക് നിറമുള്ള കായ്കള്‍ ഉണ്ടാകുന്ന ഇനങ്ങളുണ്ട്. പിങ്ക് ഇനത്തിന്റെ പഴങ്ങള്‍ക്കാണ് മധുരം കൂടുതല്‍. പാഷന് ഫ്രൂട്ടിന്റെ ജെല്ലി ഉപയോഗിച്ച് ജ്യൂസ് നിര്‍മ്മിച്ച് വേനല്‍ക്കാലത്ത് കുടിച്ചു ദാഹമകറ്റാം. സിട്രിക്, അസ്ക്രോബിക്ക് അമ്ലങ്ങള്‍, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ പാഷന് ഫ്രൂട്ടിനു കഴിയുമെന്നു പഠനങ്ങള്‍ പറയുന്നു. പൂക്കള്‍ മാത്രം കാണുന്ന അലങ്കാര ഇനങ്ങളും ഇപ്പോള്‍ നാട്ടില്‍ കാണുന്നുണ്ട്.
പാഷന് ഫ്രൂട്ട് കൃഷിയെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍ : 9495234232