കാരിത്താസ് ഇന്ത്യയുടെ കാന്‍സര്‍ സുരക്ഷ പദ്ധതി

Posted on: 16 Sep 2015

തിരുവനന്തപുരം :
കാന്‍സറിനെതിരെയുള്ള സമഗ്രമായ സുരക്ഷാ പദ്ധതിക്ക് 17ന് രാവിലെ തുടക്കം കുറിക്കും. കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ലത്തീന്‍ അതിരൂപതയുടെ തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കൊല്ലം രൂപതയുടെ കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നെയ്യാറ്റിന്‍കര രൂപതയുടെ നിഡ്‌സ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ആശാകിരണം പദ്ധതി രാവിലെ 9ന് മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ മാര്‍ ബസേലിയോസ് എന്‍ജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും.

More Citizen News - Thiruvananthapuram