ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

Posted on: 16 Sep 2015

ആര്യനാട്:
അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന് കീഴില്‍ വരുന്ന ഈഞ്ചപ്പുരി കമുകിന്‍കുഴിയില്‍ കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഒരാഴ്ചയോളം പഴക്കമുള്ള ആനയുടെ ജഡം കാണപ്പെട്ടത്. 20 വയസ്സോളം പ്രായമുണ്ട്. വെറ്ററിനറി ഡോക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആനയെ വനത്തില്‍ സംസ്‌കരിച്ചു.

More Citizen News - Thiruvananthapuram