കിണറ്റില്‍വീണയാളെ അഗ്നിശമനസേന രക്ഷിച്ചു

Posted on: 16 Sep 2015

കാട്ടാക്കട :
കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍വീണ ആലമുക്ക് വള്ളിപാറ സന്തോഷ് ഭവനില്‍ സന്തോഷി (32) നെ അഗ്നിശമനസേനയെത്തി രക്ഷിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആലമുക്ക് ശ്രീകല സദനം പദ്മാവതിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. സന്തോഷും മറ്റു മൂന്നുപേരും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കിയശേഷം കരയിലേക്ക് കയറുന്നതിനിടെ ഉള്ളില്‍ വീഴുകയായിരുന്നു. സാരമായ പരിക്കേറ്റ സന്തോഷിനെ അഗ്നിശമന സേനയുടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

More Citizen News - Thiruvananthapuram