നൂറുപേരുടെ അവയവദാനപത്രം നല്‍കി സപര്യ വാര്‍ഷികാഘോഷം

Posted on: 16 Sep 2015

പാലോട്:
നന്ദിയോട് പച്ച സപര്യ സാംസ്‌കാരിക കേന്ദ്രത്തിന്റെ വാര്‍ഷികവും ഓണാഘോഷവും അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ നൂറുപേരുടെ അവയവദാന സമ്മതപത്രം നല്‍കി. പ്രസിഡന്റ് സോമന്‍നായര്‍ അദ്ധ്യക്ഷനായി. സമ്മേളനത്തില്‍ സെക്രട്ടറി ഡി.എസ്.രാധാകൃഷ്ണന്‍നായര്‍, പാലോട് സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ നായര്‍, പ്രൊഫ. അയൂബ്, കൃഷ്ണരാജ്, ശാന്തിരാജ്, രജീഷ് ലാല്‍ വംശ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram