നോട്ടീസില്‍ പേരു െവച്ചത് താന്‍ അറിയാതെയെന്ന് എം.എല്‍.എ.

Posted on: 16 Sep 2015വെഞ്ഞാറമൂട്: മന്ത്രി ശിവകുമാര്‍ പങ്കെടുക്കുന്ന വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന യോഗനോട്ടീസില്‍ അധ്യക്ഷനായി തന്റെ പേര് താനറിയാതെയാണ്‌ െവച്ചതന്ന് കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ.
17ന് മന്ത്രി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ല. അധ്യക്ഷനായി തീരുമാനിക്കുന്നതിനെക്കുറിച്ച് തന്നോട് ആലോചിക്കുകപോലും ചെയ്യാതെയാണ് നോട്ടീസില്‍ പേരു െവച്ചത്.
ഇതിന് ഒരാഴ്ചമുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയും തന്നെ അറിയിക്കാതെയാണ് നടത്തിയത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ നിന്ന് തന്നെ ബോധപൂര്‍വമാണ് ഒഴിവാക്കുന്നതെന്നും എം.എല്‍.എ. പറഞ്ഞു.

More Citizen News - Thiruvananthapuram