കുറ്ററ മസ്ജിദ് ഉദ്ഘാടനം ചെയ്തു.

Posted on: 16 Sep 2015വെഞ്ഞാറമൂട്: പുതുതായി പണിത കുറ്ററ മസ്ജിദ് വര്‍ക്കല ജാമിഅ മന്നാനിയ കോളേജ് പ്രിന്‍സിപ്പല്‍ കെ.പി.അബൂബക്കര്‍ ഹസ്രത്ത് നമസ്‌കാരം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം കടുവയില്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ സയ്യിദ്മുസ്തഫാ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി.
പ്രൊഫ.പുലിപ്പാറ സുലൈമാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഷംസുദ്ദീന്‍ ചക്കമല, ഇര്‍ഷാദ് ബാഖവി, അബ്ദുല്‍ സത്താര്‍, അബദുല്‍സലീം, സെയ്ദുമുഹമ്മദ് മൗലവി, നിസാമുദ്ദീന്‍മൗലവി, നിസാര്‍ മൗലവി, തൗഫീക്ക് മൗലവി, അബദുല്‍സലാം, നിസാര്‍മൗലവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram