റസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബസംഗമം

Posted on: 16 Sep 2015പാലോട്: തെന്നൂര്‍ ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബ സംഗമവും, ഓണാഘോഷവും, ധനസഹായവിതരണവും നടന്നു. ആഘോഷപരിപാടികള്‍ യുവജനക്ഷേമബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനര്‍ക്ക് ചികിത്സാസഹായവിതരണം, ഓണക്കോടിവിതരണം, മാജിക്ക് ഷോ എന്നിവനടന്നു. കമുകില്‍കയറ്റ മത്സരത്തില്‍ അരയക്കുന്ന് ബിനു കാഷ് അവാര്‍ഡ് നേടി. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തെന്നൂര്‍ ഷിഹാബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിജിലന്‍സ് സി.ഐ.രജികുമാര്‍, പാലോട് എസ്.ഐ. ഹരിലാല്‍, സതീഷ്ചന്ദ്രന്‍ നായര്‍, അനില്‍കുമാര്‍, ജിജികുമാര്‍, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram