വെള്ളൂര്‍ക്കോണം കത്തോലിക്ക ദേവാലയ തിരുനാള്‍ 20ന് സമാപിക്കും

Posted on: 16 Sep 2015നെടുമങ്ങാട് : വെള്ളൂര്‍ക്കോണം ലാ-സലേത്ത് മാതാ മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയ തിരുനാളിന് ഇടവക വികാരി ഫാ.സിറില്‍ തെങ്ങുംതുണ്ടില്‍ കൊടിയേറ്റ് നടത്തി. തിരുനാള്‍ 20ന് ആഘോഷമായ കുര്‍ബാനയോടെ സമാപിക്കും.
16 ന് വൈകീട്ട് 6 ന് കുര്‍ബാനയ്ക്ക് ഫാ.മാത്യൂസ് ആലുംമൂട്ടിലും 17 ന് ഫാ.ജോര്‍ജ് താന്നിമൂട്ടിലും നേതൃത്വം നല്‍കും. 18 ന് വൈകീട്ട് 5.30 ന് സാമുവല്‍ ഐറേനിയോസിന് സ്വീകരണവും ആഘോഷമായ വിശുദ്ധ കുര്‍ബാനയും. 8ന് തരംഗം 2015, 19ന് 5.30ന് സമൂഹദിവ്യബലി, വൈകീട്ട് 6.30 ന് തിരുനാള്‍ റാസ, പ്രകാശവര്‍ണവിസ്മയം എന്നിവ നടക്കും.

More Citizen News - Thiruvananthapuram