എന്‍. ശശിധരന്‍ നായര്‍ അനുസ്മരണം

Posted on: 16 Sep 2015വിതുര: കൊപ്പം വാര്‍ഡിലെ അക്ഷയ കേന്ദ്രത്തിനെതിരെ വിതുര പഞ്ചായത്ത് കമ്മിറ്റിയില്‍ ചേന്നന്‍പാറ വാര്‍ഡംഗം ആക്ഷേപം ഉന്നയിച്ചു. ഇപ്പോള്‍ ശിവന്‍കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ അക്ഷയ കേന്ദ്രത്തില്‍ സേവനങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുന്നതായാണ് പഞ്ചായത്തംഗം മാങ്കുന്നില്‍ പ്രകാശിന്റെ പരാതി. ആദിവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏറെക്കാലമായി പരാതിയുള്ളതിനാല്‍ അടിയന്തരനടപടി വേണമെന്നാണ് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നത്. അക്ഷയകേന്ദ്രം നടത്തിപ്പുകാരോട് വിശദീകരണം ചോദിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

വിതുര:
വിതുര വി.എച്ച്.എസ്.ഇ.യില്‍ നോണ്‍ വൊക്കേഷണല്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

വിതുര:
ചായം ഭദ്രകാളിക്ഷേത്രസമിതി പ്രസിഡന്റായിരിക്കവേ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ശശിധരന്‍ നായര്‍ അനുസ്മരണസമ്മേളനം വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 5ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കൂടുന്ന യോഗം കാംകോ ചെയര്‍മാന്‍ ചാരുപാറ രവി ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram