ഈഞ്ചമണ്‍പുറം പാലം ഉദ്ഘാടനം ചെയ്തു

Posted on: 16 Sep 2015വിതുര: കെ.എസ്.ആര്‍.ടി.സി. വിതുര ഡിപ്പോയില്‍ നിന്ന് വെഹിക്കിള്‍ സൂപ്പര്‍വൈസറായി വിരമിച്ച ജി.രാജേന്ദ്രകുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.സി.സുരേന്ദ്രനാഥ്, എല്‍.കെ. ലാല്‍റോയ്, ഇ.സുരേഷ്, ഷെറിന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഉപഹാരവും ക്ഷേമനിധി ചെക്കും രാജേന്ദ്രകുമാറിന് നല്‍കി.

വിതുര:
തൊളിക്കോട് പഞ്ചായത്തുതല ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളുടെ കൂട്ടായ്മ സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം എന്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് ആശുപത്രിയില്‍ കിടത്തിച്ചികില്‍സ പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നേതൃസമിതി കണ്‍വീനറായി മുല്ലവനം സലീമിനെ തിരഞ്ഞെടുത്തു.

വിതുര:
തേവിയോട്, ആനപ്പാറ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഈഞ്ചമണ്‍പുറം പാലം ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ് അധ്യക്ഷയായി. അംഗം ഒ.ശകുന്തള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍, എ.അല്‍ഫോണ്‍സ്, ജി.ഡി.ഷിബുരാജ്, എസ്.എന്‍. ക്ലമന്റ്, വി.അനിരുദ്ധന്‍ നായര്‍, എ.എ.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. നബാര്‍ഡും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം പണിതത്. അപ്രോച്ച് പാത ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് ഗതാഗതയോഗ്യമാക്കി.

More Citizen News - Thiruvananthapuram