നാളികേര കോംപ്ലക്‌സില്‍ നാട്ടുകാര്‍ക്ക് ജോലി ലഭിക്കും

Posted on: 16 Sep 2015ആറ്റിങ്ങല്‍: നാളികേര കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തൊഴില്‍ പ്രതീക്ഷകളും ഉയരുന്നുണ്ട്. കോംപ്ലക്‌സില്‍ നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുമെന്ന് എം.ഡി. അശോക് കുമാര്‍ തെക്കന്‍ പറഞ്ഞു.
കോംപ്ലക്‌സില്‍ 2014 മാര്‍ച്ചില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങിയിരുന്നു. അന്ന് നാട്ടുകാരായ തൊഴിലാളികളെ ഉപയോഗിച്ചാണ് പണികള്‍ നടത്തിയത്. ഇപ്പോള്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഈ തൊഴിലാളികളും പ്രതീക്ഷയിലാണ്. ജോലിക്കനുസരിച്ച് കൂലി പദ്ധതിപ്രകാരം കരാറടിസ്ഥാനത്തിലാകും തൊഴിലാളികളെ നിയമിക്കുകയെന്ന് എം.ഡി. വ്യക്തമാക്കി.
ഓരോ ജോലിക്കും വേതനവ്യവസ്ഥ നിശ്ചയിച്ചുകൊണ്ടായിരിക്കും തൊഴിലാളികളെ നിയോഗിക്കുക. ഇത് സംബന്ധിച്ച് ഉദ്ഘാടനത്തിന് ശേഷം ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം കാര്യങ്ങളില്‍ വ്യക്തതയുണ്ടക്കി തൊഴിലാളികളെ നിയമിക്കുമെന്നും എം.ഡി. ചൂണ്ടിക്കാട്ടി.

More Citizen News - Thiruvananthapuram