പുതുക്കടയില്‍ കവര്‍ച്ച

Posted on: 16 Sep 2015കുഴിത്തുറ: പുതുക്കടയ്ക്കു സമീപം കാപ്പിക്കാട്ടിലെ ഒരു ക്രൈസ്തവ ദേവാലയത്തിലും സമീപത്തെ സ്‌കൂളിലും കവര്‍ച്ച നടന്നു. സെന്റ് ആന്റണീസ് ദേവാലയത്തിലും സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് കവര്‍ച്ച നടന്നത്.
ദിവ്യബലി അര്‍പ്പിക്കാനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി പൊട്ടിച്ച് അതിന്റെ പിത്തളകൈപ്പിടികള്‍ കവര്‍ന്ന ശേഷം പുറത്ത് ഉപേക്ഷിച്ചു.
സമീപത്തെ സ്‌കൂളിലെ ഓഫീസ് മുറിക്കുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും കവര്‍ന്നു. ശേഷം പണം സൂക്ഷിച്ചിരുന്ന പെട്ടിയും പുറത്ത് ഉപേക്ഷിച്ചുകടന്നു. രണ്ടു സംഭവങ്ങളിലും ഒരേ സംഘമാണെന്ന് പോലീസ് പറഞ്ഞു. പുതുക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

More Citizen News - Thiruvananthapuram