ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതി അറസ്റ്റില്‍

Posted on: 16 Sep 2015തിരുവനന്തപുരം: അട്ടക്കുളങ്ങരയിലുള്ള ഒരു പ്രമുഖ തുണിക്കടയില്‍ നിന്നും ഓണത്തിന് ഗുണ്ടാപ്പിരിവ് ചോദിച്ചത് നല്‍കാത്തതിനാല്‍ തുണിക്കടയിലെ സൂപ്പര്‍വൈസറെ മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ബിസ്മി നഗറില്‍ ടി.സി. 39/1162 സബീറി (32)നെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
രാത്രിയില്‍ കടയടച്ച് പോകുമ്പോഴാണ് സൂപ്പര്‍വൈസറായ തമിഴ്‌നാട് സ്വദേശി ബാലകൃഷ്ണനെ അഞ്ചോളംേപര്‍ ചേര്‍ന്ന് പരിക്കേല്‍പ്പിച്ചത്.

More Citizen News - Thiruvananthapuram