ശ്രീനാരായണഗുരുവിനെ അവഹേളിച്ചത് അപലപനീയം-ജനതാദള്‍(യു)

Posted on: 16 Sep 2015മലയിന്‍കീഴ്: നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ചത് അപലപനീയമാണെന്ന് ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍ പറഞ്ഞു. പാര്‍ട്ടി കാട്ടാക്കട മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡ്വ.എന്‍.ബി.പദ്മകുമാര്‍, മേപ്പൂക്കട മധു, ചാണി അപ്പു, മാങ്കുന്നില്‍ രാമചന്ദ്രന്‍, കുന്നുംപാറ ജയന്‍, മച്ചേല്‍ ഹരി, കാട്ടാക്കട മധു, പി.കെ.വേലപ്പന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

More Citizen News - Thiruvananthapuram