വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരിവില്പന കൂടുന്നതില്‍ ആശങ്ക

Posted on: 16 Sep 2015പേരൂര്‍ക്കട: ഗ്രാമീണമേഖലകളില്‍ വിദ്യാലയങ്ങള്‍ക്കു ചുറ്റും ലഹരിവില്പന ഏറിവരുന്നതില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനകീയ കമ്മിറ്റിയോഗം ആശങ്ക പ്രകടിപ്പിച്ചു. ലഹരിവസ്തുക്കളുടെ ദുരുപയോഗവും വ്യാപനവും തടയുന്നതിനായി രൂപവത്കരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം കളക്ടറേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദിന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്.
പാറശ്ശാല-വെള്ളറട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിക്കാത്തത് ഈ മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ ഏറുന്നതിന് കാരണമാവുന്നുണ്ടെന്ന് യോഗം വിലയിരുത്തി. കുറ്റവാളികളെ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് എ.ഡി.എം. പറഞ്ഞു. ഓണക്കാലത്ത് എക്‌സൈസ് വകുപ്പും പോലീസും വ്യാപകമായി പരിശോധനകള്‍ നടത്തിയതിനാല്‍ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവുണ്ടായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram