ഭാര്യയെ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Posted on: 16 Sep 2015തിരുവനന്തപുരം: കുടുംബ കലഹത്തെ തുടര്‍ന്നുള്ള വിരോധത്തില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന്‌ െവച്ച് ഭാര്യയെയും മക്കളെയും അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാല്‍ എം.എസ്.കെ. നഗറില്‍ വിനുകുമാറിനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പലപ്പോഴായി ഭാര്യയെ പീഡിപ്പിക്കുന്നതായി പരാതി ഉണ്ടായിരുന്നു.
കോടതിയില്‍ നിന്ന് ഭാര്യ സംരക്ഷണ ഉത്തരവ് വാങ്ങി. ഇതറിഞ്ഞ് പ്രകോപിതനായ ഇയാള്‍ മകളെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോയ സമയം നോക്കി ഗ്യാസ് സിലിണ്ടര്‍ തുറന്നുെവച്ച ശേഷം വീട്ടില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. സമീപ വാസികള്‍ക്ക് പാചകഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതു കാരണം വിവരം മനസ്സിലാക്കിയതിനാല്‍ അപകടം ഒഴിവായി.
മുമ്പ് ഇയാള്‍ പാമ്പിനെ ഭാര്യയുടെ ദേഹത്ത് ഇട്ടുകൊടുത്ത സംഭവവും ഉണ്ടായതായി പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram