വൈദ്യുതി ബോര്‍ഡ് പെന്‍ഷന്‍കാര്‍ സമരത്തിലേക്ക്‌

Posted on: 16 Sep 2015തിരുവനന്തപുരം: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രശ്‌നം, പെന്‍ഷന്‍ ഡ്രോപ്പ്, പുതിയ പെന്‍ഷന്‍ പരിഷ്‌കരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വൈദ്യുതി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍ വിവിധ പെന്‍ഷന്‍ വിതരണ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.
പട്ടം ജങ്ഷനില്‍ നിന്ന് വൈദ്യുതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ കെ.എസ്.ഇ.ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.പരമേശ്വരന്‍ നായര്‍, സംസ്ഥാന സെക്രട്ടറിമാരായ വി.നാരായണപിള്ള, എന്‍.എസ്.മധുസൂദനന്‍ നായര്‍, ട്രഷറര്‍ രാമചന്ദ്രന്‍പിള്ള, ജില്ലാ പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നീ പെന്‍ഷന്‍ വിതരണ ഓഫീസുകളിലും പെന്‍ഷന്‍കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് സമരക്കാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram