ദേശീയ പാതവികസനം അട്ടിമറിക്കാന്‍ നീക്കം- ആക്ഷന്‍ കൗണ്‍സില്‍

Posted on: 16 Sep 2015ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനം രണ്ടാംഘട്ടം തടസ്സപ്പെടുത്തുവാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി ദേശീയ പാതവികസന ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ ആരോപിച്ചു. രണ്ടാംഘട്ട മേഖലയായ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള സ്ഥലമെടുപ്പിനെതിരെ ഇവര്‍ പ്രചാരണം നടത്തുകയാണ്.
ജില്ലാ പര്‍ച്ചേസ് കമ്മിറ്റി ഏറ്റവും ഒടുവില്‍ പുതുക്കി നിശ്ചയിച്ച വിലക്ക് സ്ഥലം നല്‍കുവാന്‍ സന്നദ്ധമായി ബഹുഭൂരിഭാഗം ഭൂവുടമകളും സമ്മതപത്രം നല്‍കി കഴിഞ്ഞു. ഇത് മറച്ചുവെച്ച് ഭൂഉടമകളുടെ പേരില്‍ നടത്തുന്ന പ്രചാരണങ്ങളും സമരവും പാതവികസനം അട്ടിമറിക്കാനാണെന്ന് എസ്.കെ.ജയകുമാര്‍ പറഞ്ഞു

More Citizen News - Thiruvananthapuram