പക്ഷിപ്പാട്ടുമായി അമേരിക്കന്‍ സംഗീതജ്ഞന്‍

Posted on: 16 Sep 2015തിരുവനന്തപുരം: ബെംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് കേരളത്തിലെ വിവിധ വനപ്രദേശങ്ങളില്‍ സഞ്ചരിച്ച് പക്ഷിപ്പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ ബെന്‍മിറിന്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു. പക്ഷിശാസ്ത്രജ്ഞനായ റോബിന്‍, ഫോട്ടോഗ്രാഫറായ പ്രസേന്‍ജിത്ത് യാദവ് എന്നിവരും ഒപ്പമുണ്ടാകും.
സംഗീത പരിപാടി 18ന് വനശ്രീ ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് നടത്തും. പക്ഷികളെക്കുറിച്ച് തയാറാക്കിയ വീഡിയോ ചിത്രവും പ്രദര്‍ശിപ്പിക്കും. റിക്കാര്‍ഡ് ചെയ്ത പക്ഷിപ്പാട്ടുകളെ ആധുനിക സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ താളാത്മകമായി മിശ്രണം ചെയ്തിട്ടുള്ളതാണ് പരിപാടി.

More Citizen News - Thiruvananthapuram