ജീവശാസ്ത്രം ചോദ്യക്കടലാസ് ഇംഗ്ലീഷിലായി; പരിഭാഷക്കുശേഷം പരീക്ഷ

Posted on: 16 Sep 2015വിതുര: മലയാളം മീഡിയം മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളിലെ പത്താംക്ലാസിലെ ഓണപ്പരീക്ഷയുടെ ജീവശാസ്ത്രം ചോദ്യക്കടലാസ് എത്തിയത് ഇംഗ്ലീഷില്‍. പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍ വിതുര പഞ്ചായത്തിലുള്ള ആനപ്പാറ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.
വിദ്യാഭ്യാസ വകുപ്പധികൃതരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തി നല്‍കാനായിരുന്നു നിര്‍ദ്ദേശമെന്നും അധ്യാപകര്‍ പറഞ്ഞു. തുടര്‍ന്ന് പരീക്ഷയെഴുതാനുള്ള 48 കുട്ടികള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തില്‍ പറഞ്ഞുകൊടുക്കുകയായിരുന്നു.
അതേസമയം സംഭവം യഥാസമയം തങ്ങളെ അറിയിക്കാത്തതില്‍ സ്‌കൂള്‍ പി.ടി.എ. പ്രതിഷേധിച്ചു. അറിഞ്ഞിരുന്നെങ്കില്‍ അടുത്തുള്ള വിതുര ഹൈസ്‌കൂളില്‍ ചെന്ന് മലയാളം മീഡിയം ചോദ്യക്കടലാസിന്റെ പകര്‍പ്പ് എടുത്തുകൊണ്ടുവരുമായിരുന്നെന്ന് പി.ടി.എ. ഭാരവാഹികള്‍ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram