ബാലരാമപുരം- വിഴിഞ്ഞം റോഡിനായി ജനകീയ കൂട്ടായ്മ

Posted on: 16 Sep 2015ബാലരാമപുരം: ബാലരാമപുരം-വിഴിഞ്ഞം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നാട്ടുകാര്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദിവസവും നൂറുക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വിവിധ ഭാഗങ്ങളിലെ കുഴികള്‍ അപകടമുണ്ടാക്കുന്നു. രണ്ട് മാസംമുമ്പ് കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ എടുത്ത ചാല്‍ ശരിയായി മൂടിയിട്ടില്ല. ഇതുമൂലം റോഡിന്റെ വിവിധ ഭാഗങ്ങള്‍ ചെളിക്കളമായി മാറി. ഈ സാഹചര്യത്തിലാണ് വ്യാപാരികളും നാട്ടുകാരും പ്രതിഷേധ സൂചകമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. ഉടന്‍ റോഡ് നന്നാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ നടത്താന്‍ കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികള്‍: എ.എം. മസൂദ് (ചെയര്‍മാന്‍) അയ്യൂബ്ഖാന്‍ സോണ (വൈസ് ചെയര്‍മാന്‍ ) എസ്.കെ. മനോഹര്‍ (ജനറല്‍ കണ്‍വീനര്‍) വിക്രമന്‍ നായര്‍, എം.എം.ഇ.സലീം (ജോയിന്റ് കണ്‍വീനര്‍മാര്‍) സുല്‍ഫി ബിസ്മി (ട്രഷറര്‍).

More Citizen News - Thiruvananthapuram