'നല്ലവായന നല്ല മനസ്സ്' പദ്ധതി തുടക്കമായി

Posted on: 16 Sep 2015



നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരവികസന സമിതി നഗരവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന 'നല്ല വായന നല്ല മനസ്സ്' പദ്ധതി ഓലത്താന്നി വിക്ടറി സ്‌കൂളില്‍ തുടക്കമായി. സ്‌കൂളിലെ ഗ്രന്ഥശാലക്ക് നല്‍കുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പൂവാര്‍ സി.ഐ. സുനില്‍ നിര്‍വഹിച്ചു.
സ്‌കൂളുകളിലെ ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഐ.ജി. പ്രേംകുമാര്‍ അധ്യക്ഷനായി.
നെയ്യാറ്റിന്‍കര സി.ഐ. സി.ജോണ്‍, നഗരവികസന സമിതി ചെയര്‍മാന്‍ ഓലത്താന്നി അനില്‍, കൗണ്‍സിലര്‍ ആര്‍.എസ്. രവിശങ്കര്‍, സ്‌കൂള്‍ മാനേജര്‍ ഡി. രാജീവ്, പ്രഥമാധ്യാപിക അനിത ജോസഫ്, ബി.എസ്. സിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram