പശ്ചിമഘട്ടത്തിലെ ഖനനത്തിന് പാരിസ്ഥിതിക പഠനം നടത്തണം- സുഗതകുമാരി

Posted on: 16 Sep 2015തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പശ്ചിമഘട്ടത്തിലെ പാറമടകളില്‍ ഖനനം നടത്തുന്നതിനു മുന്പ് പാരിസ്ഥിതിക പഠനം നടത്തണമെന്ന് സുഗതകുമാരി പറഞ്ഞു. യുവജനകമ്മിഷന്‍ ഭാഷ, സംസ്‌ക്കാരം, യുവത്വം എന്ന വിഷയത്തില്‍ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മലയാളി മാതൃഭാഷയെ മറക്കുകയാണെന്ന് സുഗതകുമാരി പറഞ്ഞു. സാംസ്‌ക്കാരികമായി ഉന്നതനിലവാരമുള്ള യുവത്വത്തെ സൃഷ്ടിക്കാനാണ് കമ്മിഷന്‍ ശ്രമിക്കുന്നതെന്ന് യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷ് പറഞ്ഞു. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ബിനോയ് വിശ്വം, പി. ടി. തോമസ്, ബി. മുരളി, കമ്മിഷന്‍ അംഗങ്ങളായ അഡ്വ. വിനോദ് കായ്പാടി, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, അഡ്വ. ആര്‍.ആര്‍. സഞ്ജയ്കുമാര്‍, അഡ്വ. സ്വപ്‌ന ജോര്‍ജ്, സുജിത് പോള്‍, ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram