ജീപ്പ് മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്‌

Posted on: 16 Sep 2015കല്ലറ: കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ വളം കയറ്റിപോവുകയായിരുന്ന ജീപ്പ് തലകീഴായി മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. മിതൃമ്മല കുറിഞ്ചിലക്കാട് ചിഞ്ചുഭവനില്‍ രാജന്റെ ഭാര്യ പ്രസന്നയ്ക്കാണ് (45) പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നാണ് കുറിഞ്ചിലക്കാട് പ്ലൂച്ചിക്കുന്ന് റോഡില്‍വെച്ചാണ് അപകടം. കയറ്റം കയറുന്നതിനിടയില്‍ ജീപ്പ് പുറകോട്ടുരുണ്ട് ഇരുപതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന പ്രസന്ന പുറത്തേക്ക് തെറിച്ചുവീണ് ജീപ്പിനടിയില്‍പ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ജീപ്പിനടിയില്‍ നിന്ന് പുറത്തെടുത്ത ഇവരെ ആശുപത്രിയിലെത്തിച്ച. തലയ്ക്കും വാരിയെല്ലിനുമാണ് ഇവര്‍ക്ക് പരിക്ക് പറ്റിയത്. കാലിന് പരിക്ക് പറ്റിയ ജീപ്പ് ഡ്രൈവര്‍ ഇലങ്കം സ്വദേശി ബിനു(50)വിനെ കല്ലറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Thiruvananthapuram