ധര്‍ണ നടത്തി

Posted on: 16 Sep 2015തിരുവനന്തപുരം: ചെങ്ങറ പട്ടയ അവകാശസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ 748 ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി റവന്യൂമന്ത്രിയുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി.
ചെങ്ങറ പാക്കേജില്‍ സര്‍ക്കാര്‍ നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കണമെന്നും കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ 50 സെന്റ് ഭൂമി ഏത് ജില്ലയില്‍ നല്‍കിയാലും സമരം അവസാനിപ്പിക്കുമെന്നും സമരസമിതി നേതാവ് സുഗതന്‍ പാറ്റൂര്‍ പറഞ്ഞു. അംബേദ്കര്‍പുരം മുരുകന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കരകുളം സത്യകുമാര്‍, ദിവാകരന്‍, പൂന്തുറ സതീഷ്, തുളസി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram