ഉപരോധം മാറ്റി

Posted on: 16 Sep 2015നെയ്യാറ്റിന്‍കര: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റി പൂവാര്‍ പോലീസ് സ്റ്റേഷനില്‍ നടത്താനിരുന്ന ഉപരോധസമരം മാറ്റിയതായി പ്രസിഡന്റ് ഡി. സൂര്യകാന്ത് അറിയിച്ചു. ഡിവൈ.എസ്.പി.യുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് സമരം മാറ്റിവെയ്ക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ തിരുപുറം ഗോപന്‍, വി.കെ. അവനീന്ദ്രകുമാര്‍, വി. ശ്രീധരന്‍നായര്‍, സി. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതിഷേധ സംഗമം നടത്തി

നെയ്യാറ്റിന്‍കര:
ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി റസ്സല്‍പുരം വിവേകാനന്ദപുരം യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്‌ണേന്ദുകുമാര്‍, സന്തോഷ്, പി. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.എസ്.ഐ തൊഴുക്കല്‍ സഭ യുവജനകണ്‍വെന്‍ഷന്‍

നെയ്യാറ്റിന്‍കര:
തൊഴുക്കല്‍ സി.എസ്.ഐ സഭയുടെ യുവജന കണ്‍വെന്‍ഷന്‍ 18,19,20 തീയതികളില്‍ നടക്കും. ഡോ. ഡി. ഡേവിഡ് ഉദ്ഘാടനം ചെയ്യും. ആര്‍.ഡി. സുന്ദര്‍സിങ് മുഖ്യപ്രസംഗം നടത്തും.

ഗുരുപൂജ ഇന്ന്

നെയ്യാറ്റിന്‍കര:
മരങ്ങാലി കാശിലിംഗം ഗുരുസ്വാമി സമാധി ധര്‍മ്മമഠത്തിലെ ഗുരുപൂജ 16ന് നടക്കും. രാവിലെ 7ന് നാദസ്വര കച്ചേരി, 8.30 മുതല്‍ നേര്‍ച്ച വഴിപാടുകള്‍, ഉരുള്‍, പിടിപ്പണം, തുലാഭാരം, ചോറൂണ്, അര്‍ച്ചന, 9ന് വില്‍പ്പാട്ട്, 10ന് സന്ന്യാസിപൂജ, 10.30ന് ഗുരുപൂജ. ഉച്ചയ്ക്ക് 2ന് സംഗീതസദസ്സ്, വൈകീട്ട് 5ന് സാംസ്‌കാരിക സമ്മേളനം, രാത്രി 7.30ന് ഭജന.

More Citizen News - Thiruvananthapuram