വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ഇന്ന്‌

Posted on: 16 Sep 2015തിരുവനന്തപുരം: വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്‌സില്‍ െവര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണ യൂണിറ്റ് ബുധനാഴ്ച ഉദഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മാമം കോംപ്ലക്‌സ് അങ്കണത്തില്‍ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ അശോക്കുമാര്‍ തെക്കന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഇന്ത്യന്‍ വിപണിയിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കും. കുട്ടികള്‍ക്കായി ഉരുക്ക് വെളിച്ചെണ്ണയും വിപണിയിലെത്തിക്കും. ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്‌സില്‍ പ്രതിദിനം ഇരുപതിനായിരം നാളികേരം ഉപയോഗിച്ച്‌ െവര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിക്കുന്നതാണ് പദ്ധതി. പത്രസമ്മേളനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ സബാഹ് പുല്‍പ്പറ്റയും പങ്കെടുത്തു.

More Citizen News - Thiruvananthapuram